Tuesday, July 13, 2010

vilakkappetta kani

വിലക്കപ്പെട്ട കനി
ആദവും ഹവ്വയും ഏദന്‍ തോട്ടത്തില്‍ എല്ലാം മറന്നു സന്തുഷ്ടരായി കഴിഞ്ഞു വന്നു. സാത്താന്‍ തക്കം നോക്കി അരികിലണഞ്ഞു.
വിലക്കപ്പെട്ട കനി കാണിച്ചു അവളെ പ്രലോഭിപ്പിച്ചു.
അതിന്റെ അമൃത നിഷ്യന്ദി     ആയ  സ്വാദിനെ കുറിച്ച് വാതോരാതെ   പറഞ്ഞു.
ഈ നൂറ്റാണ്ടിലെ ഹവ്വ അത്ര വിഡ്ഢി ആകുമോ ?
പോരെങ്കില്‍ പത്രങ്ങളില്‍ എന്നും കാണുന്നതല്ലേ ...........
അന്യര്‍ വെച്ച് നീട്ടുന്നതൊന്നും വാങ്ങരുത് , ഭക്ഷിക്കരുത് ,
വഞ്ചിക്കപ്പെടരുത് എന്ന് 
അതുകൊണ്ട്............
അവര്‍ക്ക് ഇന്നും ദേഹാഭിമാനങ്ങള്‍ ഇല്ല .......
വസ്ത്രങ്ങളോ മറ്റു കെട്ടുപാടുകളോ  ഇല്ല ........
സംശയം ഉണ്ടെങ്കില്‍ ചാനലുകള്‍ കാണുക ..........            

ഇന്ദുബാല  


Friday, June 4, 2010

മഞ്ചല്‍


കണ്ടങ്കോരന്‍ മഞ്ചലിലിരുന്ന് ഊറിചിരിച്ചു.അമാലന്മാര്‍ക്ക് വഴി മാറി കൊടുത്ത് പകച്ചു നില്ക്കുന്ന തമ്പ്രാന്‍....ടിയാന്റെ കോസ്ററ്യൂം കൊള്ളാം...ഗതകാലസ്മരണയില്‍ കണ്ടങ്കോരന്റെ ഉള്ളിലെ കവി മുരണ്ടു

മുട്ടിറങ്ങാത്ത ചേററു മുണ്ട്

കീറിപ്പറിഞ്ഞിട്ടുമുണ്ട്

ഉള്ളിലില്ലായ്മതന്‍ കൌപീനത്തിന്‍

വല്ലാത്ത മഞ്ഞനിറവുമുണ്ട്

തമ്പ്രാന്റെ് അവസ്ഥാന്തരമോറ്ത്ത് കുലുങ്ങി ചിരിച്ചു..പാളത്തൊപ്പിക്ക് പകരം ഒരു ഹെല്‍മെറ്റ്‌  വെച്ചുകൊടുത്താലോ...സൂര്യനെതിരെദുറ്ബ്ബലമായ കൈ മറയാക്കി വെച്ച് തമ്പുരാന്‍ തലയുയറ്ത്തി നോക്കി...ആരാണ് മഞ്ചലേറി വരുന്ന ദേഹം:?.വേഷംഅതിഗംഭീരം..പണ്ട്താന്‍ ജന്മിയായിരുന്നപ്പോള്പോലും ഇത്ര തിളങ്ങിയിട്ടില്ല..കവചകുണ്ഡലങ്ങള്‍ കനകമയം..പല്ലക്ക് ചുമക്കാന്‍ ഉയറ്ന്നനേതാക്കള്  എത്ര..അകമ്പടിക്കാരായി അണികളെത്ര..
വേണ്ട,ഇനി അടുത്ത ജന്മത്തില്‍ പോലും മേലാളനാവണ്ട..
അടുത്തെത്തിയപ്പോള്‍ കണ്ടങ്കോരന്‍‍‍‍‍‍‍‍ കുശലം ചോദിച്ചു. 
  "എന്താ തമ്പ്രാനേസുഖാണോ?"
എന്തുസുഖം...കഴിഞ്ഞുകൂടുന്നു...
കൃഷിയൊക്കെ എങ്ങിനെ...
ഇക്കുറി കുംഭത്തില് ഒരു നല്ല മഴ കിട്ടീതോണ്ട് വെളവ് ണ്ടാവും ന്നാനോട്ടം...
വെളവോക്കെ  കയ്യില് വെച്ചാ മതി.മററ്എന്തെങ്കിലും.....
ഉണ്ട്.ഒസോണ്പാളീല് വിള്ളല് ഇത്തിര് വല്തായിട്ട്ണ്ടോന്ന് സംശയം...
അത് പിന്നെ ഇല്യാണ്ടിരിക്ക്യോ..നിങ്ങളെപ്പോലുള്ള ബൂറ്ഷ്വകള്‍ വരുത്തി വെച്ച വിപത്ത്..സുഖത്തിന് ഉപയോഗിക്കണ ഏസീം ഫ്റിജുംഒക്കെ മാലിന്യംവിസറ്ജ്ജിക്കല്ലേ.?
ഉത്തരം മുട്ടിയ വറ്ഗ്ഗശത്രുകാലടിയില്‍ ദൃഷ്ടിയൂന്നി നിന്നു. പിന്നെ വിനയാന്വിതനായി ഉണറ്ത്തി്ച്ചു.ഇവടെ അടുത്തൊരമ്പലത്തില് ശുദ്ധികലശം..വിരോധല്യാച്ചാ ഒന്നെറങ്ങി തൊഴുത്ട്ട്...വല്യആള്ക്കാ്ര് വരണത് ദേവനും,അമ്പലത്തിനും ഒരു പെര്മയല്ലേ....
തന്റെ വലുപ്പം ഈ ദരിദ്രവാസി തമ്പുരാന്‍ അംഗീകരിച്ചതില്‍ സന്തുഷ്ടനായി മഞ്ചലിറക്കാന്‍ കല്പിച്ചു..കണ്ടങ്കോരന്‍ അമ്പലത്തിലേക്ക് പ്രവേശിച്ച നേരം നോക്കി തമ്പുരാന്‍ മഞ്ചലിലേറി അമാലന്മാരോട് ആജ്ഞാപിച്ചു.ഉം.....മഞ്ചലെടുക്ക്...................

ഇന്ദുബാല.

Sunday, May 30, 2010

അവള്‍

വാറ്‍‍‍‍‍‍‍‍‍മഴവില്ലിന്‍ വറ്ണ്ണ ശോഭയോ തിങ്കള്ത്തെല്ലോ

വാരിളം പൂന്തൊത്തിലെ പൂന്തേനോ വരിവണ്ടോ

പാവമീപെണ്ണിന്‍ അംഗപ്രത്യംഗ സ്തുതിക്കായി

തൂലിക നിരത്തുന്നു നിറങ്ങള്‍ നിര്‍ലോഭാമായ്

ശക്തിയായ് തിടമ്പേററി പൂജകള്‍ ചെയ്തെങ്കിലും

സതിയായ് പുകഴേററി സ്മാരകം തീറ്ത്തെന്നാലും

കേവലാനന്ദോപാധിയായ് വെറും നോക്കുത്തിയായ്-

കാലിലെ ചെരുപ്പായി വില്പ്പന ച്ചരക്കായി

നാരിയെ മാററീ ലോകം എങ്കിലും അവളാരെ---

ന്നാരറിയുന്നൂ ദൈവം കറുത്തോ, വെളുത്തിട്ടോ-

സ്വയമെരിഞ്ഞെപ്പോഴുംതന്‍ കുടുംബശ്രീകോവിലി‍ല്

വിളക്കായ് എരിയുന്നോള്‍ ഇരുളെല്ലാം വിഴുങ്ങുന്നോള്‍

ചന്ദനഗന്ധംപോലെ ആത്മാഭിമാനം കാക്കും

സന്തതിപരമ്പരയ്ക്കമ്മിഞ്ഞപ്പാലേകുവോള്‍‍.....

ഇന്ദുബാല...ഉരുണ്ട ഭൂമി“കാലത്തിന്ടെ മാററം ഉള്‍കൊള്ളാന്‍ വയ്യാത്ത അത്ര  കഠിനമായിരിക്കുന്നു......
നിനക്കറിയ്യോ അച്ഛനൊക്കെ എത്ര  നാഴിക ദൂരം നടന്നിട്ടാണ് സ്ക്കൂളില്‍ പോയിരുന്നതെന്ന്.അപ്പോഴും മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിന്ടെ  മുന്നിലിരുന്ന് പഠിക്കാന്‍ സമയം കണ്ടെത്തിയിരുന്നു.വേണ്ടത്ര  ഭക്ഷണമോ വസത്രമോ പുസ്തകമോ ഒന്നും ഉണ്ടായിരുന്നില്ല.എന്നിട്ടും ഇവിടം വരെയൊക്കെ എത്തി.നിനക്കൊക്കെ വീടിന്നടുത്ത് കോളേജ്,യാത്ര ചെയ്യാന്‍ ബൈക്ക്, ഭക്ഷണത്തിന്ടെയും, വസ്തറത്തിന്ടെ യും കാര്യം പറയുന്നില്ല.എന്നിട്ടും……”


അച്ഛന്റെ  പുരാവൃത്തം കേട്ട് മകന്‍‍‍‍‍‍‍‍‍ പുഞ്ചിരിച്ചപ്പോള്‍ അദ്ദേഹം പൊട്ടിത്തെറിച്ചു.ഇതിലെന്താ ചിരിക്കാന്‍ മാത്രം  ഇത്ര കോമഡി?


മകന്‍‍‍‍‍‍ സ്വരം താഴ്ത്തി പറഞ്ഞു”.അച്ഛന്‍ വിഷമിക്കേണ്ട.സമീപ ഭാവിയില്‍ ഞങ്ങളും നിങ്ങളെപ്പോലെയാവും.ഇപ്പോള്‍ തന്നെ വൈദ്യുതി ഇല്ലാതായി.ഇന്ധനവില കൂടി.അങ്ങനെ എല്ലാം കാലാന്തരത്തില്‍ പഴയ പോലെ ആയിത്തീരുമല്ലോ...തുടങ്ങിയ ഇടത്തു തന്നെ ചെന്നെത്തും..ഭൂമി ഉരുണ്ടതാണെന്ന് ഒരിക്കല്‍‍‍‍‍ കൂടി തെളിയും”.......

ഇന്ദുബാല..

Saturday, May 29, 2010


 സ്വാഗതം..............