Sunday, May 30, 2010

ഉരുണ്ട ഭൂമി



“കാലത്തിന്ടെ മാററം ഉള്‍കൊള്ളാന്‍ വയ്യാത്ത അത്ര  കഠിനമായിരിക്കുന്നു......
നിനക്കറിയ്യോ അച്ഛനൊക്കെ എത്ര  നാഴിക ദൂരം നടന്നിട്ടാണ് സ്ക്കൂളില്‍ പോയിരുന്നതെന്ന്.അപ്പോഴും മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിന്ടെ  മുന്നിലിരുന്ന് പഠിക്കാന്‍ സമയം കണ്ടെത്തിയിരുന്നു.വേണ്ടത്ര  ഭക്ഷണമോ വസത്രമോ പുസ്തകമോ ഒന്നും ഉണ്ടായിരുന്നില്ല.എന്നിട്ടും ഇവിടം വരെയൊക്കെ എത്തി.നിനക്കൊക്കെ വീടിന്നടുത്ത് കോളേജ്,യാത്ര ചെയ്യാന്‍ ബൈക്ക്, ഭക്ഷണത്തിന്ടെയും, വസ്തറത്തിന്ടെ യും കാര്യം പറയുന്നില്ല.എന്നിട്ടും……”


അച്ഛന്റെ  പുരാവൃത്തം കേട്ട് മകന്‍‍‍‍‍‍‍‍‍ പുഞ്ചിരിച്ചപ്പോള്‍ അദ്ദേഹം പൊട്ടിത്തെറിച്ചു.ഇതിലെന്താ ചിരിക്കാന്‍ മാത്രം  ഇത്ര കോമഡി?


മകന്‍‍‍‍‍‍ സ്വരം താഴ്ത്തി പറഞ്ഞു”.അച്ഛന്‍ വിഷമിക്കേണ്ട.സമീപ ഭാവിയില്‍ ഞങ്ങളും നിങ്ങളെപ്പോലെയാവും.ഇപ്പോള്‍ തന്നെ വൈദ്യുതി ഇല്ലാതായി.ഇന്ധനവില കൂടി.അങ്ങനെ എല്ലാം കാലാന്തരത്തില്‍ പഴയ പോലെ ആയിത്തീരുമല്ലോ...തുടങ്ങിയ ഇടത്തു തന്നെ ചെന്നെത്തും..ഭൂമി ഉരുണ്ടതാണെന്ന് ഒരിക്കല്‍‍‍‍‍ കൂടി തെളിയും”.......

ഇന്ദുബാല..

1 comment:

  1. ശരിയണ് ഒടുവില്‍ മനുഷ്യന്‍ പഴയ
    രാമപിത്തക്കസ്സാകും . കൂനിക്കൂടി നടന്ന്
    മണ്ണു മാന്തി കട്ടുകനികള്‍ പൊട്ടിച്ചെടുത്ത്
    തിന്ന് മരംകേറിയാകും

    ReplyDelete