Friday, June 4, 2010

മഞ്ചല്‍


കണ്ടങ്കോരന്‍ മഞ്ചലിലിരുന്ന് ഊറിചിരിച്ചു.അമാലന്മാര്‍ക്ക് വഴി മാറി കൊടുത്ത് പകച്ചു നില്ക്കുന്ന തമ്പ്രാന്‍....ടിയാന്റെ കോസ്ററ്യൂം കൊള്ളാം...ഗതകാലസ്മരണയില്‍ കണ്ടങ്കോരന്റെ ഉള്ളിലെ കവി മുരണ്ടു

മുട്ടിറങ്ങാത്ത ചേററു മുണ്ട്

കീറിപ്പറിഞ്ഞിട്ടുമുണ്ട്

ഉള്ളിലില്ലായ്മതന്‍ കൌപീനത്തിന്‍

വല്ലാത്ത മഞ്ഞനിറവുമുണ്ട്

തമ്പ്രാന്റെ് അവസ്ഥാന്തരമോറ്ത്ത് കുലുങ്ങി ചിരിച്ചു..പാളത്തൊപ്പിക്ക് പകരം ഒരു ഹെല്‍മെറ്റ്‌  വെച്ചുകൊടുത്താലോ...സൂര്യനെതിരെദുറ്ബ്ബലമായ കൈ മറയാക്കി വെച്ച് തമ്പുരാന്‍ തലയുയറ്ത്തി നോക്കി...ആരാണ് മഞ്ചലേറി വരുന്ന ദേഹം:?.വേഷംഅതിഗംഭീരം..പണ്ട്താന്‍ ജന്മിയായിരുന്നപ്പോള്പോലും ഇത്ര തിളങ്ങിയിട്ടില്ല..കവചകുണ്ഡലങ്ങള്‍ കനകമയം..പല്ലക്ക് ചുമക്കാന്‍ ഉയറ്ന്നനേതാക്കള്  എത്ര..അകമ്പടിക്കാരായി അണികളെത്ര..
വേണ്ട,ഇനി അടുത്ത ജന്മത്തില്‍ പോലും മേലാളനാവണ്ട..
അടുത്തെത്തിയപ്പോള്‍ കണ്ടങ്കോരന്‍‍‍‍‍‍‍‍ കുശലം ചോദിച്ചു. 
  "എന്താ തമ്പ്രാനേസുഖാണോ?"
എന്തുസുഖം...കഴിഞ്ഞുകൂടുന്നു...
കൃഷിയൊക്കെ എങ്ങിനെ...
ഇക്കുറി കുംഭത്തില് ഒരു നല്ല മഴ കിട്ടീതോണ്ട് വെളവ് ണ്ടാവും ന്നാനോട്ടം...
വെളവോക്കെ  കയ്യില് വെച്ചാ മതി.മററ്എന്തെങ്കിലും.....
ഉണ്ട്.ഒസോണ്പാളീല് വിള്ളല് ഇത്തിര് വല്തായിട്ട്ണ്ടോന്ന് സംശയം...
അത് പിന്നെ ഇല്യാണ്ടിരിക്ക്യോ..നിങ്ങളെപ്പോലുള്ള ബൂറ്ഷ്വകള്‍ വരുത്തി വെച്ച വിപത്ത്..സുഖത്തിന് ഉപയോഗിക്കണ ഏസീം ഫ്റിജുംഒക്കെ മാലിന്യംവിസറ്ജ്ജിക്കല്ലേ.?
ഉത്തരം മുട്ടിയ വറ്ഗ്ഗശത്രുകാലടിയില്‍ ദൃഷ്ടിയൂന്നി നിന്നു. പിന്നെ വിനയാന്വിതനായി ഉണറ്ത്തി്ച്ചു.ഇവടെ അടുത്തൊരമ്പലത്തില് ശുദ്ധികലശം..വിരോധല്യാച്ചാ ഒന്നെറങ്ങി തൊഴുത്ട്ട്...വല്യആള്ക്കാ്ര് വരണത് ദേവനും,അമ്പലത്തിനും ഒരു പെര്മയല്ലേ....
തന്റെ വലുപ്പം ഈ ദരിദ്രവാസി തമ്പുരാന്‍ അംഗീകരിച്ചതില്‍ സന്തുഷ്ടനായി മഞ്ചലിറക്കാന്‍ കല്പിച്ചു..കണ്ടങ്കോരന്‍ അമ്പലത്തിലേക്ക് പ്രവേശിച്ച നേരം നോക്കി തമ്പുരാന്‍ മഞ്ചലിലേറി അമാലന്മാരോട് ആജ്ഞാപിച്ചു.ഉം.....മഞ്ചലെടുക്ക്...................

ഇന്ദുബാല.

1 comment:

  1. മഞ്ചല്‍ വായിച്ചു ഇനി ഉത്തരാധുനികതയെ പറ്റി പറയുമ്പോള്‍ മഞ്ചലിന് മുന്‍പും അതിനു ശേഷവും എന്ന് പറയാം

    ReplyDelete