Sunday, May 30, 2010

അവള്‍

വാറ്‍‍‍‍‍‍‍‍‍മഴവില്ലിന്‍ വറ്ണ്ണ ശോഭയോ തിങ്കള്ത്തെല്ലോ

വാരിളം പൂന്തൊത്തിലെ പൂന്തേനോ വരിവണ്ടോ

പാവമീപെണ്ണിന്‍ അംഗപ്രത്യംഗ സ്തുതിക്കായി

തൂലിക നിരത്തുന്നു നിറങ്ങള്‍ നിര്‍ലോഭാമായ്

ശക്തിയായ് തിടമ്പേററി പൂജകള്‍ ചെയ്തെങ്കിലും

സതിയായ് പുകഴേററി സ്മാരകം തീറ്ത്തെന്നാലും

കേവലാനന്ദോപാധിയായ് വെറും നോക്കുത്തിയായ്-

കാലിലെ ചെരുപ്പായി വില്പ്പന ച്ചരക്കായി

നാരിയെ മാററീ ലോകം എങ്കിലും അവളാരെ---

ന്നാരറിയുന്നൂ ദൈവം കറുത്തോ, വെളുത്തിട്ടോ-

സ്വയമെരിഞ്ഞെപ്പോഴുംതന്‍ കുടുംബശ്രീകോവിലി‍ല്

വിളക്കായ് എരിയുന്നോള്‍ ഇരുളെല്ലാം വിഴുങ്ങുന്നോള്‍

ചന്ദനഗന്ധംപോലെ ആത്മാഭിമാനം കാക്കും

സന്തതിപരമ്പരയ്ക്കമ്മിഞ്ഞപ്പാലേകുവോള്‍‍.....

ഇന്ദുബാല...



No comments:

Post a Comment